GHSS Kongorppilly, Ernakulam
towards excellence
Friday, January 26, 2024
Thursday, January 18, 2024
സുമനസ്സുകളുടെ സഹായം തേടുന്നു
പ്രിയ രക്ഷിതാക്കളെ🙏🏻 നമ്മുടെ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്... എറണാകുളം ലിസി ഹോസ്പിറ്റലിൽ ഈ മാസം അവസാനം സർജറിക്കായി കുട്ടിയെ പ്രവേശിപ്പിക്കുമെന്നാണ് രക്ഷിതാക്കൾ അറിയിച്ചിട്ടുള്ളത്.ഈ മകളുടെ ചികിത്സയ്ക്കായി നമ്മുടെ വിദ്യാലയവും ഒത്തുചേരേണ്ടതാണല്ലോ... സുമനസ്സുകളായ രക്ഷിതാക്കൾ പറ്റാവുന്നത്ര ധനസഹായം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുട്ടികളുടെ കയ്യിൽ കൊടുത്തയക്കുമല്ലോ🙏🏻 ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...
Wednesday, January 17, 2024
Thursday, January 11, 2024
സ്കൂൾ വാർഷിക ഉദ്ഘാടനം ധന്യം
കൊങ്ങോർപ്പിളളി ഗവ. ഹയർസെക്കന്ററി സ്‌കൂൾ, 109 -മത് വാർഷികാഘോഷവും അധ്യാപക രക്ഷാകർത്ത്യ ദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു. പി.ടി.എ. പ്രസിഡൻ്റ് ജെയിംസ് എം.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ എം.ജെ. ജോമി ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹരിശ്രീ ജയരാജ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിരമിക്കുന്ന ഹയർ സെക്കൻഡറി കൊമേഴ്‌സ് അധ്യാപിക സുധീര എ.കെ. യെ ആദരിച്ചു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് ഉപഹാരം നല്കി. രമ്യ തോമസ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്),സാബു പണിക്കശ്ശേരി (വാർഡ് മെമ്പർ),ജോത്സന സി. വി. (ആലുവ ഡി ഇ ഓ ), സനുജ എ. ഷംസു (ആലുവ എ ഇ ഓ ), സുധ എസ്. (പ്രിൻസിപ്പാൾ),. രമേഷ് ടി.കെ. (ഹെഡ് മാസ്റ്റർ),മീര വി.എം. (എസ് എം സി ചെയർ പേഴ്‌സൺ),രമേഷ് പി.കെ. (പി.ടി.എ വൈസ് പ്രസിഡന്റ്), സന്ധ്യാദേവി (മദർ പി.ടി.എ പ്രസിഡന്റ്), ദിലീപ് എ.എസ്. (സീനിയർ അസിസ്റ്റന്റ്),മെൽബിൻ ബിനു (സ്‌കൂൾ ചെയർമാൻ),യദുദേവ് കെ.കെ. (സ്‌കൂൾ ലീഡർ),സബിദ പി.എ. (ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്) എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Wednesday, January 10, 2024
Tuesday, January 9, 2024
സ്മാർട്ട് 40 ക്യാമ്പിന് തുടക്കം
സ്മാർട്ട് 40 ക്യാമ്പിന് തുടക്കം. കൊങ്ങോർപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ' നേതൃത്വത്തിൽ അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന സ്മാർട്ട് 40 ( Sensible Motivated Responsible Talented ) ക്യാമ്പിന് തുടക്കം. ജീവിത നൈപുണി വികസനം ലക്ഷ്യമാക്കിയാണ് തിരഞ്ഞെടുത്ത 40 കുട്ടികൾക്ക് 10 മണി മുതൽ 3:30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്. ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻഡ് ദിലീപ് എ എസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇന്ദു എ, ദിൽനാസ് ,ഷിബിൻ എന്നിവർ ക്ലാസ്സ് നയിക്കും. സ്കൂൾ കൗൺസിലർ ബിൽ ജി തോമസ് സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർ മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.
Wednesday, January 3, 2024
ഓറഞ്ച് ദ് വേൾഡ് ക്യാംപെയ്ൻ തുടക്കം
ഓറഞ്ച് ദ് വേൾഡ് ക്യാംപെയ്ൻ തുടക്കം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ഓറഞ്ച് ദ് വേൾഡ് ക്യാംപെയ്ൻ പ്രിൻസിപ്പാൾ സുധ എസ് ഉദ്ഘാടനം ചെയ്യുന്നു.
Friday, December 22, 2023
സ്നേഹ സമ്മാനം ഒരുക്കി
സ്നേഹ സമ്മാനം ഒരുക്കി കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കൊങ്ങോർപ്പിളളി : ക്രിസ്തുമസ് ആഘോഷ ചിലവുകൾ ചുരുക്കി കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സമ്മാനം ഒരുക്കി. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവേളയിൽ ആവശ്യത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് അവശ്യവസ്തുക്കൾ അടക്കുന്ന കിറ്റ് നല്കുന്ന പദ്ധതിയാണ് ''സ്നേഹ സമ്മാനം " വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് നടത്തി നേടിയ തുക ഉപയോഗിച്ചും സന്മനസോടെ കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടും ആകെ 1000 രൂപാ മൂല്യമുള്ള 20 കിറ്റുകൾ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ യേശുദാസ് പറപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നല്ല മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് രമേഷ് പി.കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുധ എന്ന് ,എസ് എം സി ചെയർ പേഴ്സൺ മീര, പി ടി എ അംഗം ജിമേഷ് പി.സി,സ്കൂൾ ചെയർമാൻ മെൽബിൻ ബിനു, സൗഹൃദ ക്ലബ്ബ് കോ- ഓർഡിനേറ്റർ മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സൗഹൃദ ക്ലബ്ബ്, സ്കൂൾ പാർലമെൻ്റ് സംയുക്തമായാണ് വിഭവ സമാഹരണം നടത്തിയത്.
ക്രിസ്തുമസ് ന്യൂ ഇയർ സ്നേഹ സമ്മാനം നല്കാൻ ഒരുങ്ങി നന്മ നിറഞ്ഞ മക്കൾ .
ക്രിസ്തുമസ് ന്യൂ ഇയർ സ്നേഹ സമ്മാനം നല്കാൻ ഒരുങ്ങി നന്മ നിറഞ്ഞ മക്കൾ . 🎂🎗️🎁🎈🪄 നമുക്ക് ചുറ്റും ക്രിസ്തുമസ് - പുതുവത്സരം ആഘോഷിക്കാൻ കഴിയാത്ത പാവപ്പെട്ടവരെ ഓർക്കാൻ ഒരുക്കമായ്.. പരസ്പരം സ്നേഹസമ്മാനം നൽകാൻ നമ്മുടെ മക്കൾ ..കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബ് ,ഹരിത ക്ലബ്ബ് ,സ്കൂൾ പാർലമെൻ്റ് സംയുക്തമായി നമുക്ക് ചുറ്റുമുള്ള പ്രയാസം നേരിടുന്നവർക്കുള്ള കരുതൽ കിറ്റ് നല്കുന്ന പദ്ധതിയാണിത്. കേടാകാത്ത വിഭവങ്ങളാണ് കുട്ടികൾ കൊണ്ടുവരാവുന്നത്. ക്ലാസ് ടീച്ചറെ ഏല്പിച്ച ചില ഇനങ്ങൾ. 1. അരിപ്പൊടി 2. ആട്ട 3. റവ 4. പഞ്ചസാര 5. പയർ 6. പപ്പടം 7. എണ്ണ 8.ചായപ്പൊടി 9. മസാലപ്പൊടി 10. മുളക് പൊടി 11. മല്ലിപ്പൊടി 12. തേങ്ങ 13. അവൽ 14. മൈദ 15.തേങ്ങ 16. കൂടാതെ ബാത്ത് സോപ്പ്, ടൂത്ത് പേസ്റ്റ് ,വാഷിംഗ് പൗഡർ, ഡിഷ് വാഷ് എന്നിവയോ തുടർന്നും മറക്കാതെ സന്മനസോടെ കൊണ്ടുവരേണമെന്ന് അറിയിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼🙏🏼
Tuesday, December 12, 2023
Monday, December 11, 2023
പച്ചക്കറി തോട്ടപരിപാലനം
കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി തോട്ട പരിപാലനം കൊങ്ങോർപ്പിള്ളി : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ , സൗഹൃദ ക്ലബ്ബ് - ഹരിത സഭ വളണ്ടിയർമാരുടെ സംയുക്ത നേതൃത്വത്തിൽ സ്കൂൾ കാംപസിൽ നട്ട പച്ചക്കറി- മരച്ചീനി തോട്ട പരിപാലനം നടന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് 20- വാർഡ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നിലം ഒരുക്കിയത്. പി ടി എ വൈസ് പ്രസിഡൻ്റ് രമേഷ് പി.കെ, പ്രിൻസിപ്പാൾ സുധഎസ് ,സൗഹൃദ ക്ലബ്ബ് കൺവീനർ മനോജ് റ്റി.ബെഞ്ചമിൻ ,സൗഹൃദ ക്ലബ്ബ് - ഹരിത സഭ വൊളൻ്റിയർമാർ എന്നിവർ നേതൃത്വം നൽകി.
Subscribe to:
Posts (Atom)