Friday, December 22, 2023

സ്നേഹ സമ്മാനം ഒരുക്കി

സ്നേഹ സമ്മാനം ഒരുക്കി കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ  കൊങ്ങോർപ്പിളളി : ക്രിസ്തുമസ് ആഘോഷ ചിലവുകൾ ചുരുക്കി  കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സമ്മാനം ഒരുക്കി. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവേളയിൽ ആവശ്യത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് അവശ്യവസ്തുക്കൾ അടക്കുന്ന കിറ്റ്  നല്കുന്ന പദ്ധതിയാണ് ''സ്നേഹ സമ്മാനം "  വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് നടത്തി നേടിയ തുക ഉപയോഗിച്ചും സന്മനസോടെ കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടും ആകെ 1000 രൂപാ  മൂല്യമുള്ള 20 കിറ്റുകൾ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ യേശുദാസ് പറപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നല്ല മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു. പി ടി എ  വൈസ് പ്രസിഡൻ്റ് രമേഷ് പി.കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുധ എന്ന് ,എസ് എം സി ചെയർ പേഴ്സൺ മീര, പി ടി എ അംഗം ജിമേഷ് പി.സി,സ്കൂൾ ചെയർമാൻ മെൽബിൻ ബിനു, സൗഹൃദ ക്ലബ്ബ് കോ- ഓർഡിനേറ്റർ മനോജ് റ്റി.ബെഞ്ചമിൻ   എന്നിവർ ആശംസകൾ അർപ്പിച്ചു. സൗഹൃദ ക്ലബ്ബ്, സ്കൂൾ പാർലമെൻ്റ് സംയുക്തമായാണ് വിഭവ സമാഹരണം നടത്തിയത്.


 

ക്രിസ്തുമസ് ന്യൂ ഇയർ സ്നേഹ സമ്മാനം നല്കാൻ ഒരുങ്ങി നന്മ നിറഞ്ഞ മക്കൾ .


ക്രിസ്തുമസ് ന്യൂ ഇയർ സ്നേഹ സമ്മാനം  നല്കാൻ ഒരുങ്ങി നന്മ നിറഞ്ഞ മക്കൾ . 🎂🎗️🎁🎈🪄   നമുക്ക് ചുറ്റും ക്രിസ്തുമസ് -  പുതുവത്സരം ആഘോഷിക്കാൻ കഴിയാത്ത പാവപ്പെട്ടവരെ ഓർക്കാൻ ഒരുക്കമായ്.. പരസ്പരം  സ്നേഹസമ്മാനം നൽകാൻ നമ്മുടെ മക്കൾ ..കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബ് ,ഹരിത ക്ലബ്ബ് ,സ്കൂൾ പാർലമെൻ്റ്  സംയുക്തമായി നമുക്ക്  ചുറ്റുമുള്ള പ്രയാസം നേരിടുന്നവർക്കുള്ള കരുതൽ കിറ്റ് നല്കുന്ന പദ്ധതിയാണിത്.   കേടാകാത്ത വിഭവങ്ങളാണ് കുട്ടികൾ  കൊണ്ടുവരാവുന്നത്. ക്ലാസ് ടീച്ചറെ ഏല്പിച്ച ചില ഇനങ്ങൾ. 1. അരിപ്പൊടി 2. ആട്ട 3. റവ 4. പഞ്ചസാര 5. പയർ 6. പപ്പടം 7. എണ്ണ 8.ചായപ്പൊടി 9. മസാലപ്പൊടി 10. മുളക് പൊടി 11. മല്ലിപ്പൊടി 12. തേങ്ങ 13. അവൽ 14. മൈദ 15.തേങ്ങ  16. കൂടാതെ ബാത്ത്  സോപ്പ്, ടൂത്ത് പേസ്റ്റ് ,വാഷിംഗ് പൗഡർ, ഡിഷ് വാഷ്  എന്നിവയോ തുടർന്നും  മറക്കാതെ സന്മനസോടെ  കൊണ്ടുവരേണമെന്ന് അറിയിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼🙏🏼




 

Monday, December 11, 2023

സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിഭവങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ




 

പച്ചക്കറി തോട്ടപരിപാലനം

കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  പച്ചക്കറി തോട്ട പരിപാലനം കൊങ്ങോർപ്പിള്ളി :  ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ , സൗഹൃദ ക്ലബ്ബ് - ഹരിത സഭ വളണ്ടിയർമാരുടെ  സംയുക്ത നേതൃത്വത്തിൽ  സ്കൂൾ കാംപസിൽ നട്ട  പച്ചക്കറി- മരച്ചീനി  തോട്ട പരിപാലനം നടന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് 20- വാർഡ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവർത്തകരുടെ നേതൃത്വത്തിലാണ് നിലം ഒരുക്കിയത്.  പി ടി എ വൈസ്  പ്രസിഡൻ്റ്  രമേഷ് പി.കെ, പ്രിൻസിപ്പാൾ സുധഎസ് ,സൗഹൃദ ക്ലബ്ബ് കൺവീനർ  മനോജ് റ്റി.ബെഞ്ചമിൻ ,സൗഹൃദ ക്ലബ്ബ് - ഹരിത സഭ  വൊളൻ്റിയർമാർ എന്നിവർ നേതൃത്വം നൽകി.





 

തളിരിടും തോട്ടം ... കാർഷികരംഗം തുടർ പരിപാലനം





 

സൗഹൃദ ക്ലബ്ബ് ഹെൽത്ത് സർവേയിൽ നിന്നും.





 

+1 ഇംപ്രൂവ് മെൻ്റ് ടോപ്പേഴ്സിന് അഭിനന്ദനങ്ങൾ ....





 

Thursday, December 7, 2023

ഇലക്ഷൻ വിശേഷങ്ങൾ ... തെരഞ്ഞെടുപ്പ്, വോട്ടവകാശം സംബന്ധിച്ച് പൊതു വിജ്ഞാനം നല്കി

ഇലക്ഷൻ വിശേഷങ്ങൾ ... തെരഞ്ഞെടുപ്പ്, വോട്ടവകാശം സംബന്ധിച്ച് പൊതു വിജ്ഞാനം നല്കി മനോജ് റ്റി.ബെഞ്ചമിൻ സാർ. സുമി സി.ജെ ടീച്ചർ നേതൃത്വം നൽകി.





 

ജനാധിപത്യം വോട്ടവകാശം ....ഇലക്ഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി ഒരു തെരഞ്ഞെടുപ്പ്.





 

കെ.എസ് ഇ ബി സ്കൂൾ തല പവർ ക്വിസ് വിജയ കിരീടം ചൂടി മിടുക്കർ.




 

കെ.എസ് ഇ ബി സ്കൂൾ തല പവർ ക്വിസ് അസി.എഞ്ചിനീയർ ക്വിസ് മാസ്റ്ററായി എത്തിയപ്പോൾ





 

Wednesday, December 6, 2023

പച്ചക്കറി തോട്ടം നിർമ്മാണം

കൊങ്ങോർപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  പച്ചക്കറി തോട്ട നിർമ്മാണം. കൊങ്ങോർപ്പിള്ളി :  ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ , സൗഹൃദ ക്ലബ്ബ് - ഹരിത സഭ വളണ്ടിയർമാരുടെ  സംയുക്ത നേതൃത്വത്തിൽ  സ്കൂൾ കാംപസിൽ പച്ചക്കറി- മരച്ചീനി  തോട്ട നിർമ്മാണം നടന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് 20- വാർഡ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവർത്തകരുടെ നേതൃത്വത്തിലാണ് നിലം ഒരുക്കിയത്.  പി ടി എ വൈസ്  പ്രസിഡൻ്റ്  രമേഷ് പി.കെ ഉദ്ഘാടനം ചെയ്തു. കൃഷിയുടെ അടിസ്ഥാന രീതിയെ കുറിച്ച് ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ സുധഎസ് ,സൗഹൃദ ക്ലബ്ബ് കൺവീനർ  മനോജ് റ്റി.ബെഞ്ചമിൻ ,സൗഹൃദ ക്ലബ്ബ് - ഹരിത സഭ  വൊളൻ്റിയർമാർ എന്നിവർ നേതൃത്വം നൽകി.